തൃശൂർ : ജില്ലയിൽ വ്യാഴാഴ്ച 3186 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 887 പേരും വീട്ടു നിരീക്ഷണത്തിലുള്ള 35,269 പേരും ചേർന്ന് 39,342 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,912 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,40,364 ആണ്. 5,97,282 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
വ്യാഴാഴ്ച സമ്പർക്കം വഴി 3,139 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേർക്കും, ആരോഗ്യ പ്രവർത്തകരായ 25 പേർക്കും, ഉറവിടം അറിയാത്ത 08 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. നിലവിൽ 33 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
10,655 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,079 പേർക്ക് ആന്‍റിജൻ പരിശോധനയും, 8,024 പേർക്ക് ആർടി പിസിആർ പരിശോധനയും, 552 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 41,47,313 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയിൽ ഇതുവരെ 48,16,580 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,47,369 പേർ ഒരു ഡോസ് വാക്സിനും, 22,02,271 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 66,940 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,16,077 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.