Above Pot

ആളൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രനഗരി, ദർശനം നടത്തിയത് 904 പേർ മാത്രം

ഗുരുവായൂർ : ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളില്‍ ആളൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രനഗരി. 11 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ നടന്നത് . ഓൺലൈൻ വഴി 838 പേരും , നെയ് വിളക്ക് ശീട്ടാക്കി 17 പേരും , 33 പ്രാദേശികക്കാരും ,പോലീസ് പാസ് ഉപയോഗിച്ച് 16 പേരും അടക്കം 904 നാലു പേരാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത് 1,19,098 രൂപയുടെ പാൽ പായസം അടക്കം വിവിധ വഴിപാടുകളിൽ നിന്നായി 5,86,579 രൂപയാണ് ക്ഷേത്രത്തിലെ ഇന്നത്തെ ഭണ്ഡാര ഇതര വരുമാനം

First Paragraph  728-90

Second Paragraph (saravana bhavan

അര്‍ദ്ധ രാത്രി മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന നടത്തി. നിയമ ലംഘനം നടത്തിയ 50ഓളം പേരില്‍ നിന്ന് പോലീസ് പിഴ ഈടാക്കി. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രത്തില്‍ വിവാഹത്തിനെത്തിയവര്‍ക്ക് പോലീസ് പരിശോധന തടസമായില്ല. ടെമ്പിള്‍ എച്.എച്ച്.ഒ. സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.