Post Header (woking) vadesheri

തൃശൂരിൽ 6,082 പേർക്ക് കൂടി കോവിഡ്

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 6,082 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 954 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,283 പേരും ചേർന്ന് 28,319 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 4,033 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,07,741  ആണ്. 5,75,995 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. 

Arya bhavan inner


        വെള്ളിയാഴ്ച സമ്പർക്കം വഴി 6,033 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 07 പേർക്കും, ആരോഗ്യ പ്രവർത്തകരായ 35 പേർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട്  ചെയ്ത 03 ക്ലസ്റ്ററുകളും  ചേർത്ത് നിലവിൽ 60 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ,  ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
11,889 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,647   പേർക്ക് ആന്‍റിജൻ പരിശോധനയും, 8,886 പേർക്ക് ആർടി പിസിആർ  പരിശോധനയും, 356 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,72,598 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Second Paragraph  Sarovaram(working)



ജില്ലയിൽ ഇതുവരെ 47,91,123 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,43,950 പേർ ഒരു ഡോസ് വാക്സിനും, 21,89,253 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 57,920 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു. 1,10,535 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Third paragraph Saravan bhavan