Madhavam header
Above Pot

ഗുരുവായൂർ ഉത്സവത്തിന് ബ്രാഹ്മണ ദേഹണ്ഡക്കാരെ ക്ഷണിച്ചതിനെതിരെ ബി ജെ പി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവകാല പാചകക്കാരായി ബ്രാഹ്‌മണരെ ക്ഷണിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ എതിർപ്പുമായി ബി.ജെ.പി. ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവയക്കായി ഭക്ഷണമുണ്ടാക്കാനാണ് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Astrologer

ഇതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ തല പരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സി.പി.എം നേതാവായ അഡ്വ. കെ.ബി മോഹൻദാസ് ചെയർമാനായ ഭരണസമിതി ഇത്തരമൊരു തീരുമാനമെടുത്തത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ജനുവരി 17 നാണ് ദേവസ്വം പാചകക്കാരെ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത് ,ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതെ സമയം മുൻ വർഷങ്ങളിലെ പോലെ കീഴ്വഴക്കം പാലിച്ചു കൊണ്ടാണ് ടെണ്ടർ നടപടികൾ ആരംഭിച്ചതെന്നും , കോവിഡ് വ്യാപനം കൂടിയതോടെ ദേശ പകർച്ച ഒഴിവാക്കി കിറ്റ് നല്കാൻ തീരുമാനിച്ചതോടെ പ്രസ്തുത ടെണ്ടർ റദ്ദാക്കിയതായും അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു

Vadasheri Footer