Header 1 vadesheri (working)

യുവതിയുടെ ആത്മഹത്യ, പോലീസ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം : പൗരാവകാശ വേദി

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂർ ഒറ്റതെങ്ങിൽ കറുപ്പം വീട്ടിൽ നിസാർ ഭാര്യയും, രണ്ട് കുട്ടികളുടെ മാതാവുമായ ഹാഫീസ എന്ന 27 വയസുകാരി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഭർത്താവിൻ്റെയും വീട്ടുക്കാരുടെയും ശാരീരികവും, മാനസികവുമായ പീഡനം മൂലമാണെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുകയും, ഉമ്മ മുംതാസ് രേഖാമൂലം പാവറട്ടി പോലീസിൽ പരാതി പെടുകയും ചെയ്ത സാഹചര്യത്തിൽ വസ്തുനിഷടമായ പോലീസ് അന്വേഷണത്തിലൂടെ യഥാർത്ഥ്യം പുറത്ത് കൊണ്ടുവരണമെന്ന് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, സെക്രട്ടറി കെ.യു.കാർത്തികേയൻ എന്നിവർ ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

യുവതിക്ക് കൂടെ അവകാശമുള്ള വീടും സ്ഥലവും വിൽക്കാൻ സമ്മതിക്കണമെന്ന് നിർബദ്ധിച്ച് നിരന്തരം ഭർത്താവിൻ്റെ പീഡനം യുവതിക്കേൽക്കേണ്ടി വന്നതായി ഉമ്മ പരാതിയിൽ ഊന്നി പറയുന്ന കാര്യം അന്വോഷണത്തിന് വിധേയമാക്കണം. മാത്രമല്ല 27 വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ മാതാവായ ഒരു യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സാഹചര്യം എന്തെന്നും അന്വോഷണത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു .യുവതിയുടെ 9 ഉം 7 ഉം വയസായ രണ്ട് കുട്ടികളുടെ മൊഴിയെടുക്കാൻ പോലീസ് തയ്യറാകണമെന്നും പൗരാവകാശ വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)