സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു, എം.എം. വർഗീസ് തുടരും.
തൃശൂർ: രണ്ട് നാൾ നീണ്ട സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം. വർഗീസ് തുടരും. വിഭാഗീയതയുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട് ഏറെക്കാലമായി കീഴ്ഘടകത്തിൽ പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. നടപടി നേരിട്ട് തരംതാഴ്ത്തിയ മുൻ ജില്ലാ കമ്മിറ്റിയംഗം ബാലാജി എം. പാലിശേരിയും പുതിയ കമ്മിറ്റിയിലുണ്ട്.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി. ശരത് പ്രസാദ്, മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ, എം.കെ. പ്രഭാകരൻ, ഏരിയ സെക്രട്ടറിമാരായ എ.എസ്. ദിനകരൻ, എം.എ. ഹാരിസ് ബാബു, കെ.എസ്. അശോകൻ, സി.കെ. വിജയൻ, കെ. രവീന്ദ്രൻ, എം.എൻ. സത്യൻ, കെ.കെ. മുരളീധരൻ എന്നിവർ പുതിയ കമ്മിറ്റിയിലുണ്ട്.
എം എം വര്‍ഗീസ്, യു പി ജോസഫ്, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രന്‍, കെ വി അബ്‌ദുള്‍ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവീസ്, പി കെ ഷാജന്‍, എ എസ് കുട്ടി, കെ എഫ് ഡേവീസ്, ബി ഡി ദേവസി, വര്‍ഗീസ് കണ്ടംകുളത്തി, കെ വി നഫീസ, ടി കെ വാസു, ടി എ രാമകൃഷ്‌ണന്‍, പി ആര്‍ വര്‍ഗീസ്, ടി വി ഹരിദാസ്, ആര്‍ ബിന്ദു, പി എം അഹമ്മദ്, പി എ ബാബു, പി കെ ചന്ദ്രശേഖരന്‍, സി സുമേഷ്, മേരി തോമസ്, എം കൃഷ്‌ണദാസ്, എം രാജേഷ്, പി കെ ശിവരാമന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ പി പോള്‍, പി എന്‍ സുരേന്ദ്രന്‍, കെ വി ഹരിദാസ്, പി ബി അനൂപ്, കെ വി രാജേഷ്, കെ എസ് അശോകന്‍, എം എ ഹാരിസ് ബാബു, എ എസ് ദിനകരന്‍,എന്നിവരാണ് മറ്റു ജില്ലാ കമ്മറ്റി അംഗങ്ങൾ ,
എം.എം വർഗീസ്, യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവീസ്, പി.കെ. ഷാജൻ, കെ.വി. നഫീസ, ടി.കെ. വാസു, പി.കെ. ചന്ദ്രശേഖരൻ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ വനിത പ്രാതിനിധ്യം ഇതാദ്യമാണ്. 44 അംഗ ജില്ല കമ്മിറ്റിയിൽ നാല് വനിതകളാണുള്ളത്.”, ചാവക്കാട് ഏരിയ കമ്മറ്റിയിൽ നിന്നുമുള്ള ഒരു ജില്ലാ കമ്മറ്റി അംഗം ജില്ലാ സെക്രട്ടറിയേറ്റിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു . ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതുപോലെ ജില്ലാ സെക്രട്ടറിയേറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനവും തഴയപ്പെട്ടു.