Post Header (woking) vadesheri

സി പി എമ്മിന് തിരിച്ചടി ,അൻപത് പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി

Above Post Pazhidam (working)

കൊച്ചി∙ സിപിഎം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടൽ. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി. കാസർകോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. പ്രോട്ടോകോൾ ലംഘിച്ചുകൊണ്ടുള്ള സിപിഎം സമ്മേളനം വിലക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Ambiswami restaurant

കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവു പിൻവലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്തരവു നടപ്പിലാക്കാൻ കലക്ടർക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണു പ്രത്യേകത എന്നു ചോദിച്ച കോടതി സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും പറഞ്ഞു . നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു.