Above Pot

ഒമിക്രോൺ- ഗുരുവായൂരിൽ മൂവായിരം പേർക്ക് മാത്രം ദർശനാനുമതി വിവാഹത്തിന് 10പേർ, ചോറൂൺ നിർത്തി.

ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. കുഞ്ഞുങ്ങളുടെ ചോറുൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഭക്തർ ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർത്ഥിച്ചു

First Paragraph  728-90

Second Paragraph (saravana bhavan

ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് നിയന്ത്രിച്ച പശ്ചാത്തലത്തിൽനാളെ മുതൽ അന്ന ലക്ഷ്മി ഹാളിൽ പ്രസാദ ഊട്ടിനു പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും.. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.

മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃ ഷ്ണനാട്ടം കളിയും മാറ്റിവെച്ചു. ഒമി ക്രോൺ ഭീഷണി ഒഴിയുന്ന മുറയ്ക്ക് വഴിപാട് നടത്താൻ ഭക്തർക്ക് അവസരം നൽകും. ഭക്തർക്ക് സൗകര്യപ്രദമായ ദിവസം തെരഞ്ഞെടുക്കാം.


ശീട്ടാക്കിയവർക്ക് വിവാഹം നടത്താം. വധു -വരൻമാരും ബന്ധുക്കളുമടക്കം പത്തു പേർക്ക് മാത്രം പ്രവേശനം അനുവദിക്കും. കൂടെ 2 ഫോട്ടോഗ്രാഫർക്കും പങ്കെടുക്കാം.
ഒമി ക്രോണ് വ്യാപനം തടയാനും ഭക്തരുടെ വിലപ്പെട്ട ജീവൻ സംരക്ഷിക്കാനുംവേണ്ടി ദേവസ്വം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എല്ലാ ഭക്തജനങ്ങളുടെയും സഹകരണവും പിന്തുണയും ദേവസ്വം അഭ്യർത്ഥിച്ചു