Header 1 vadesheri (working)

താമരശ്ശേരി നോളജ്​ സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു ,​ 15ഓളം തൊഴിലാളികള്‍ക്ക്​ പരിക്കേറ്റു.

Above Post Pazhidam (working)

കോഴിക്കോട്​: താമരശ്ശേരി നോളജ്​ സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണ്​ 15ഓളം തൊഴിലാളികള്‍ക്ക്​ പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളാണ്​ പരിക്കേറ്റവര്‍. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലേക്ക്​ മാറ്റി. മൂന്നു​ പേരുടെ നില ഗുരുതരമാണെന്ന്​ അറിയുന്നു.ഇവരെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചു.

First Paragraph Rugmini Regency (working)

ചൊവ്വാഴ്ച രാവിലെ 11.50ഓടെയാണ്​ അപകടം. കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ്​ തകര്‍ന്നത്​. വിവരമറിഞ്ഞ്​ ഫയര്‍ഫോഴ്​സും പൊലീസും സ്ഥലത്ത്​ എത്തിയാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. കാന്തപുരം അബൂബക്കര്‍ മുസ്​ലിയാരുടെ നേതൃത്വത്തിലാണ്​ നോളജ്​ സിറ്റി പണിയുന്നത്​.

Second Paragraph  Amabdi Hadicrafts (working)

. കെട്ടിം നിലനില്‍ക്കുന്ന ഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നേരത്തെ ഉയർന്ന് വന്നിരുന്നു. സർക്കാർ അനുമതിയില്ലാതെ ഭൂമി തരം മാറ്റിയെന്നായിരുന്നു പ്രധാന പരാതി. മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന പള്ളിയുടെ ഉള്‍പ്പടെ നിർമ്മാണം പൂരോഗമിക്കുന്നത് നോളജ് സിറ്റിയിലെ 1500 ലേറെ ഏക്കർ വരുന്ന സ്ഥലത്താണ്. നിരവധി വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങള്‍, പാർപ്പിട സമുച്ചയങ്ങള്‍ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ പുരോഗമിക്കുന്നുണ്ട്.

അതേസമയം, പ്രാഥമികമായി കെട്ടിടത്തിന് അനുമതിയില്ലെന്നാണ് വിവരമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നൽകുന്ന നടപടി പൂർത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്