Header 1 vadesheri (working)

പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി

Above Post Pazhidam (working)

കോട്ടയം : പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി പീഡന കേസിൽ കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി . ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച .കുറ്റക്കാരനല്ല എന്ന വിധി ഇന്നലെ രാവിലെ വന്നതിന് ശേഷം ബിഷപ് ജന്മ നാടായ മറ്റത്ത് വൈകീട്ട് എത്തി മാതാപിതാക്കളുടെ കല്ലറയിൽ പ്രാർത്ഥന നടത്തിയിരുന്നു .പടക്കങ്ങൾ പൊട്ടിച്ചാണ് ഇടവ അംഗങ്ങൾ മറ്റം പള്ളിയിലേക്ക് ബിഷപ്പിനെ സ്വീകരിച്ചത്. പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം പെട്ടെന്ന് തന്നെ കോട്ടയത്തേക്ക് അദ്ദേഹം മടങ്ങിയിരുന്നു .

First Paragraph Rugmini Regency (working)

കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നാണ് പിസിയുടെ ആരോപണം. എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്. അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിക്കുന്നു. കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താൻ ആണ് ഓടിച്ചുവിട്ടതെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി.

Second Paragraph  Amabdi Hadicrafts (working)

ഭരണങ്ങാനം അൽഫോൻസാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്