Post Header (woking) vadesheri

തൃശൂരിൽ 1389 പേർക്ക് കൂടി കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.33%

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1389 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 185 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,620 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,58,358 ആണ്. 5,47,433 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 1359 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 10 പേർക്കും, ആരോഗ്യ പ്രവർത്തകരായ 14 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

6,513 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,533 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,724 പേർക്ക് ആർടി പിസിആർ പരിശോധനയും, 256 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,50,823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.33% ആണ്.

ജില്ലയിൽ ഇതുവരെ 46,76,285 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,12,029 പേർ ഒരു ഡോസ് വാക്സിനും, 21,45,430 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 18,826 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 91,320 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.