വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : അവണൂരിൽ ഹെൽത്ത് ഇന്‍സ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഗവ മെഡിക്കൽ കോളേജിന് പിൻവശം തങ്ങാലൂർ വീട്ടിൽ അമ്പിളിയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ ബാത്റൂമിലായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അവണൂർ പ്രാഥമിക കേന്ദ്രത്തിലെ നഴ്സ് ആയിരുന്നു ഒരാഴ്ച മുൻപാണ് ഹെൽത്ത് ഇൻസ്പെക്റ്റർ ആയി നിയമനം ലഭിച്ചത് ചെറുതുരുത്തി വരവൂർ ആരോഗ്യ കേന്ദ്രത്തിൽ ചുമതല യേറ്റ ശേഷം അവധിയിൽ ആയിരുന്നു .
ഇന്നലെ രാത്രി 12.30 വരെ പ്രമോഷൻ സംബന്ധിച്ച രേഖകൾ ശരിയാക്കി കൊണ്ടിരുന്നത് വീട്ടുകാർ കണ്ടിരുന്നുവത്രെ .രാവിലെ 7.30 ന് ഭർത്താവ് കുളിമുറിയിലേക്ക് വന്നപ്പോഴാണ് അമ്പിളിയെ മ രിച്ച നിലയിൽ കണ്ടെത്തിയത് റവന്യു വകുപ്പിൽ നിന്നും വിരമിച്ച ഭർത്താവ് കൃഷ്ണൻകുട്ടി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത് . ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ കിടപ്പു മുറിയിൽ ഊരിവെച്ചിരുന്നു . കുളിമുറിയിൽനിന്ന് മണ്ണെണ്ണയുടെ കുപ്പിയും കണ്ടെത്തി . ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം .മക്കൾ അഹീന ,അതുൽ