തൃശൂരിൽ കോവിഡ് കേസ് കുതിച്ചുയരുന്നു, ഇന്ന് സ്ഥിരീകരിച്ചത് 943 പേർക്ക്
തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ചൊവ്വാഴ്ച 943 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 42 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,662 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,54,913 ആണ്. 5,46,995 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 919 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 12 പേർക്കും, ആരോഗ്യ പ്രവർത്തകരായ 06 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
5,978 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,446 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,051 പേർക്ക് ആർടി പിസിആർ പരിശോധനയും, 481 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,31,779 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.77% ആണ്.
ജില്ലയിൽ ഇതുവരെ 46,38,906 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,99,098 പേർ ഒരു ഡോസ് വാക്സിനും, 21,30,642 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 9,166 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 83,528 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.