Post Header (woking) vadesheri

കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപികയടക്കം നാല് പേർക്ക് 12 വർഷം തടവ് .

Above Post Pazhidam (working)

കൊച്ചി : കൊച്ചിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാല് പേരെ കോടതി 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസിൽ, കിഴക്കമ്പലം സ്വദേശി ബിജിൻ, തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജോൺസ് മാത്യു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ പിഴയും ഒടുക്കണം. 2015ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

Ambiswami restaurant

അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്

Second Paragraph  Rugmini (working)