Header 1 vadesheri (working)

ഗുരുവായൂരിൽ വീണ്ടും അഷ്ടപദിയാട്ടം അരങ്ങിലെത്തുന്നു

Above Post Pazhidam (working)

ഗുരുവായൂർ: നൃത്ത രൂപങ്ങളുടെ മാതാവ് എന്ന് കരുതുന്ന ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദി കളുടെ നൃത്താവിഷ്കാരം വ്യഴാഴ്ച വൈകീട്ട് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങിലെത്തും. ഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അഷ്ടപദിയാട്ടം അരങ്ങിലെത്തിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികളായ മെട്രോമാൻ ഇ ശ്രീധരനും ,തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടും വാർത്താ സമ്മേളനത്തിൽ അറിയിച്ചു

First Paragraph Rugmini Regency (working)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ “ ഗീതഗോവിന്ദ സേവ ചെയ്തിരുന്ന ദേവദാസികളുടെ ശിഷ്യ , ഗുരു രൂപശ്രീ മൊഹപതയുടെ ശിക്ഷണത്തിലാണ് പരിശീലനം നടന്നത് . ജയദേവ കവി , പി പത്മാവതിക്കൊപ്പം , ഗീതകങ്ങൾ പാടി നൃത്തം ചെയ്ത് , ഗീതഗോവിന്ദ സേവ പിൽക്കാലത്ത് ദേവദാസി പരമ്പരയിലൂടെ മഹാനാരി നൃത്തം എന്ന് അറിയപ്പെടുകയും കുറെ കാലത്തേക്ക് ജഗന്നാഥക്ഷേത്രത്തിലെ ശ്രീ മന്ദിരത്തിൽ ആടുകയും ചെയ്തിരുന്നു .

Second Paragraph  Amabdi Hadicrafts (working)

പരമ്പരയിലെ ഒടുവിലത്തെ ദേവദാസി ശശിമണി ദേവദാസി യുടെ കീഴിലായിരുന്നു ഗുരു രൂപശ്രീ നൃത്തം അഭ്യസിച്ചത് . മുപ്പത്തിയേഴു വർഷത്തെ പാരമ്പര്യമുള്ള ഗുരു രൂപശീ പ്രശസ്തയായ മഹരി നർത്തകിയാണ് . ഗീത ഗോവിന്ദത്തിന് ജയദേവ കവി നടത്തിയിരുന്ന നൃത്ത ആവിഷ്കാര ശേഷം , തനിമ നഷ്ടമാകാതെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഈശ്വര സേവയ്ക്കായി നടന്നിരുന്ന കലാരൂപം എന്ന പ്രാധാന്യം കൂടി പരിഗണിച്ചാണ് ശ്രീഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം ട്രസ്റ്റ് ഈനൃത്തത്തെ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി ടി കെ രാജീവ് കൂട്ടി ചേർത്ത് ,അന്യം നിന്ന കലാ രൂപങ്ങളെ സംരക്ഷിക്കുക എന്നതും ട്രസ്റ്റിന്റെ ലക്ഷ്യമാണ്

ഗുരു രൂപശ്രീ മൊഹപത്ര പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവദാസികളായ ഹരപ്രിയ ,കോകില പ്രഭ , ശശിമണി എന്നിവരുടെ കീഴിൽ മഹരിന്യത്തം ( അഷ്ടപദിയാട്ടം ) അഭ്യസിക്കുകയും ജഗന്നാഥ ക്ഷേത്രത്തിൽ ആടുകയും ചെയ്തിട്ടുണ്ട് , ഗുരു പങ്കജ് ചരൺ ദാസിന്റെ കീഴിൽ ക്ഷേത്രത്തിൽ ഒ ഡീസി നൃത്തം പഠിച്ചിട്ടുണ്ട് .

ഭാരതത്തിലെ പ്രശസ്തമായ സർവ്വകലാശാലകളായ ( അഖില ഭാരതീയ ഗാന്ധർവ്വ മഹാ വിദ്യാലയ മുംബൈ , ഒ ഡീഷ സംഗീത നാടക അക്കാദമി ഭുവനേശ്വർ, പ്രാചിൻ കലാകേന്ദ്ര ചണ്ടീഗഡ് , പ്രയാഗ് യൂണിവേഴ്സിറ്റി അലഹബാദ് , ജെ എൻ യു യൂണിവേഴ്സിറ്റി ന്യൂഡൽഹി ) എന്നിവ ഇവരെ സ്വർണ്ണമെഡൽ നൽകി ആദരിച്ചിട്ടുണ്ട് പങ്കജ് ചരൺദാസ് റിസർച്ച് ഫൗണ്ടേഷന്റെ പ്രഥമ മഹരി പുരസ്കാരവും സ്വർണ്ണമെഡലും നേടിയിട്ടുണ്ട് . അമേരിക്ക , ലണ്ടൻ , ചൈന , ഖത്തർ , ദുബായ് , റഷ്യ എന്നിവിടങ്ങളിൽ നൃത്തം കാഴ്ചവെച്ചിട്ടുള്ള ഗുരു രൂപശ്രീ മൊഹപത്ര , 37 വർഷമായി ഈ രംഗത്ത് സജീവമാണ്