Above Pot

ശ്രീഗുരുവായൂരപ്പന് ഞായറാഴ്ച കളഭത്തിലാറാടും


ഗുരുവായൂര്‍; ശ്രീഗുരുവായൂരപ്പൻ ഞായറാഴ്ച കളഭത്തിലാറാടും. മണ്ഡല തീര്‍ത്ഥാടന മാസത്തിന് പരിസമാപ്തി കുറിച്ചാണ് ഗുരുവായൂരില്‍ ഞായറാഴ്ച കളഭാട്ട മഹോത്സവം നടക്കുന്നത്. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം പഞ്ചഗവ്യാഭിഷേകം നടത്തിയതിനൊടുവില്‍, ചൈതന്യവത്തായ ബിംബത്തില്‍ കളഭം ഉറഞ്ഞൊഴുകുമ്പോള്‍ ദര്‍ശന സായൂജ്യം തേടി ഭക്തസഹസ്രങ്ങള്‍ നാളെ ക്ഷേത്രത്തിലെത്തും. മണ്ഡലകാലത്ത് നാല്പത് ദിവസം പഞ്ചഗവ്യവും, നാല്പത്തോന്നാം ദിവസം കളഭവുമാണ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക.

First Paragraph  728-90

Second Paragraph (saravana bhavan

ദിവസവും ശ്രീഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും, വര്‍ഷത്തില്‍ മണ്ഡലപൂജ ദിവസം മാത്രമാണ് കളഭാഭിഷേകം നടക്കുന്നത്. മണ്ഡല മഹോല്‍സവസമാപന ദിനത്തിലുള്ള കളഭാട്ടം അതി വിശിഷ്ടവും, പുരാതന പ്രശസ്തവുമാണ്. നാല്‍പത് ഉരുളയ്ക്കടുത്ത് കളഭമാണ് കളഭാട്ടത്തിനായി കരുതുന്നത്. ഇതിന്റെ ഒരുക്കത്തിനായി കീഴ്ശാന്തി നമ്പൂതിരിമാര്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തും. മൈസൂര്‍ ചന്ദനം, കശ്മീര്‍ കുങ്കുമപൂവ്, കസ്തൂരി, പച്ചകര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്.

13-കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വര്‍ണ്ണ കുംഭത്തില്‍ നിറയ്ക്കും. തുടര്‍ന്ന് കലശപൂജ ചെയ്ത ശേഷം ഉച്ചപൂജയ്ക്കു മുമ്പായി ക്ഷേത്രം തന്ത്രി കളഭാഭിഷേകം നടത്തും. കളഭാട്ടദിനത്തിലെ ഭഗവദ് ദര്‍ശനത്തിനും പ്രത്യേകതകളേറെയുണ്ട്. ഉത്സവകാലത്ത് സഹസ്രകലശത്തിലൂടെ ഭഗവത്ചൈതന്യം വര്‍ദ്ധിക്കുമ്പോള്‍, മണ്ഡലകാലത്തെ പഞ്ചഗവ്യാഭിഷേകമാണ് ചൈതന്യ തികവേകുന്നത്. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് നാളെ കളഭാഭിഷേകം നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവചേര്‍ക്കുക.

കളഭാട്ടദിനത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റേതാണ് ഉത്സവാഘോഷം. വിശേഷാല്‍ എഴുന്നെള്ളിപ്പുകള്‍ക്ക് ഗജവീരന്മാരും, മേളക്കൊഴുപ്പേകാന്‍ പ്രമാണിമാരും അണി നിരക്കുമ്പോള്‍, കൃഷ്ണസന്നിധി ഉത്സവ തിമിര്‍പ്പിലാകും. ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി, സന്ധ്യക്ക് തായമ്പക, രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. കളഭത്തിലാറാടി നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിയ്ക്കാന്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. കളഭാഭിഷേകം കഴിഞ്ഞാല്‍ തിങ്കള്‍ പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹമാണ് ഭക്തര്‍ ദര്‍ശിക്കുക. തിങ്കളാഴ്ച്ച നിര്‍മ്മാല്യത്തിനുശേഷം മാത്രമേ കളഭം വിഗ്രഹത്തില്‍ നിന്നും മാറ്റുകയുള്ളൂ. തുടര്‍ന്ന് കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും.