അഡ്വ.ഏ.ഡി. ബെന്നിയുടെ “ബ്രേവിംഗ് ഓൾ ഓഡ്സ്
രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
തൃശൂർ : അഡ്വ.ഏ.ഡി. ബെന്നിയുടെ “ബ്രേവിംഗ് ഓൾ ഓഡ്സ് ” എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. നോർത്ത് പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബിഷപ്പ് ഏലിയാസ് മോർ അത്തനേഷ്യസിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.ചടങ്ങിൽ നഗരസഭാ ചെയർപെഴ്സൺ വി.എ.പ്രഭാവതി വൈസ് ചെയർമാൻ എം.ജെ രാജു കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ എന്നിവർ സംബന്ധിച്ചു.
മാണി പയസ് രചന നിർവ്വഹിച്ച അഡ്വ: ഏ.ഡി. ബെന്നിയുടെ അനുഭവം, ഓർമ്മ, ദർശനം പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒമ്പതാം പതിപ്പിൽ എത്തിനിൽക്കുന്ന പുസ്തകത്തിൻ്റെ സോണിയ മേരി വിൻസൻറ് നിർവ്വഹിച്ച പരിഭാഷയാണ് ബ്രേവിംഗ് ഓൾ ഓഡ്സ്.
വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ സ്വയം രോഗിയായി മാറുകയും വൃക്ക മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരികെ വന്ന് രോഗികൾക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും പ്രവർത്തിച്ചതിൻ്റെ ചരിത്രമാണിത്.ഫാദർ.ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപന ചരിത്രവും ഉപഭോക്തൃ മേഖലയിലെ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും നാടിൻ്റെ ചരിത്രവും പുസ്തകത്തിലൂടെ ഇതൾ വിരിയുന്നു.