ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് സ്ഥാപിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയതിന് പിന്നാലെ ഗുരുവായൂരപ്പന്റെ സ്ഥാപനത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയ ഗുരുവായൂർ ദേവസ്വം അധികൃതർ വീണ്ടും വിവാദത്തിൽ . ഗുരുവായൂരപ്പന്റെ കുറൂരമ്മ ഭവനത്തിൽ ക്രിസ്തുവിൻറെ ചെറിയ പ്രതിമയും,നക്ഷത്രവും,പുൽക്കൂടും ഉണ്ടാക്കി വെച്ച് ക്രിസ്മസിന്റെ വരവേൽക്കാൻ ശ്രമിച്ചത് .
ഹിന്ദു ഐക്യ വേദി പ്രവർത്തകർ എത്തി പ്രതിഷേധിച്ചതോടെ പുൽക്കൂട് പൊളിച്ചു മാറ്റി. .ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിലാണ് ക്രിസ് മസ് ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ നടത്തിയത്. ഥാർ വിവാദത്തിൽ നിന്ന് തല ഊരി വരുന്നതിനിടെയാണ് മറ്റൊരു വിവാദത്തിന് ദേവസ്വം തിരി കൊളുത്തിയത് അനാവശ്യ വിവാദങ്ങൾ അലങ്കാരമായി കാണുന്നവരാണ് ഇപ്പോഴത്തെ ഭരണാധികാരികളത്രെ .
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭഗവാന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നും പത്ത് കോടി സംഭാവന നൽകിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതയിൽ നൽകിയ ഹർജിയിൽ, ദേവസ്വം നൽകിയ സത്യവാങ്ങ് മൂലത്തിലാണ് ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന നിലപാട് സ്വീകരിച്ചത് . ദേവസ്വം നൽകിയ സത്യവാങ്ങ് മൂലം കുപ്പയിൽ എറിഞ്ഞ കോടതി 10 ലക്ഷം രൂപ സർക്കാരിനോട് തിരച്ചടക്കാൻ ഉത്തരവിടുകയായിരുന്നു.
ഗുരുവായൂരപ്പ വിശ്വാസിയായ യേശു ദാസിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനോ , ക്ഷേത്രത്തിൽ നടക്കുന്ന മേളത്തിൽ ജാതി വിവേചനം ഇല്ലാതാക്കാനോ ഒരു ചെറു വിരൽ പോലും അനക്കാൻ തയ്യാറാകാത്തവരാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതി എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്
പ്രതിഷേധ സമരത്തിന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,ചാവക്കാട് താലൂക്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ,സെക്രട്ടറി അയിനിപ്പുള്ളി സുനിൽകുമാർ,സംഘടനാ സെക്രട്ടറി വി.മുരളീധരൻ,സഹ സംഘടനാ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി എന്നിവർ സംബന്ധിച്ചു.