കോടികളുടെ ചരക്ക് നികുതി വെട്ടിപ്പ് , മലപ്പുറം സ്വദേശി തൃശൂരിൽ അറസ്റ്റിൽ
തൃശൂർ : അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. 500 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് കളവായി ഇന്പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നൽകിയ മലപ്പുറം ചങ്ങരംകുളം അയിലക്കാട് സ്വദേശി ബനീഷ് ആണ് അറസ്റ്റിൽ ആയത് .
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് തൃശൂർ വിങ് തൃശൂരിൽ വെച്ചാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ജി.എസ്.ടി നിലവിൽ വന്നതിനു ശേഷം കേരളത്തിൽ നടന്ന വൻ നികുതി വെട്ടിപ്പ് കേസുകളിൽ ഒന്നിലാണ് പ്രധാന പ്രതി അറസ്റ്റിലായിരിക്കുന്നത്.
ഐ ബി ഓഫീസർ ജ്യോതി ലക്ഷ്മി ,ഇൻസ്‌പെക്ടർമാരായ ഗോപൻ ,ഫ്രാൻസി ,അഞ്ജന ,ഷെക്കീല ,ഉല്ലാസ് , മെറീന ,ഷീല എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു