
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

ഗുരുവായൂർ : പ്രശസ്ത ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകൻ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച സുനിൽ, താരങ്ങളുടെ മികച്ച ചിത്രങ്ങൾ പകർത്തി സ്വന്തം മേഖലയിൽ ഇരിപ്പിടമുറപ്പിച്ച പ്രതിഭയാണ്.

. കൃഷ്ണന്‍ കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953ല്‍ ഗുരുവായൂരില്‍ ജനിച്ചു. പാവറട്ടി സെന്റ് ജോസഫ് ഹൈസ്ക്കൂളില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ഞാൻ ഗന്ധർവ്വൻ ,ആറാം തമ്പുരാൻ ,നരസിംഹം ,വല്യേട്ടൻ, തെങ്കാശി പട്ടണം ,രാജ മാണിക്യം, ചാന്ത് പൊട്ട് തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിശ്ചലഛായാഗ്രാഹകൻ ആയിരുന്നു.

മലയാളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു ഒരു കാലത്ത് സുനിൽ ഗുരുവായൂർ. സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്റ ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ സംവിധായകന് ധൈര്യം കൊടുക്കുന്ന ആളുമൊക്കെയാണ് എന്ന് ‘പാസഞ്ചർ’ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസിലാക്കി തന്ന എളിയ മനുഷ്യൻ എന്നാണ് സുനിലിന്റെ വിയോഗത്തിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചത് അവസാനകാലംവളരെ പ്രയാസപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഭാര്യ: അംബിക. മക്കള്‍ : അനിത, അനില്‍.