Header 1 vadesheri (working)

സന്ദർശകരെ വരവേൽക്കാൻ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ശ്രീവത്സം അതിഥി മന്ദിരത്തിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഗുരുവായൂർ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും , ഗജ രത്നം പത്മനാഭന്റെ പ്രതിമാ സമർപ്പണം ശനിയാഴ്ച രാവിലെ 8.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുംഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയുടെ ഇടതുവശം പടിഞ്ഞാറു ഭാഗത്താണ് പത്മനാഭന്റെ പ്രതിമ .

First Paragraph Rugmini Regency (working)

കഴിഞ്ഞ സെപ്റ്റംബർ 16 നാണ് പത്മനാഭന്റെ പ്രതിമയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. മൂന്നുമാസവും ഒരു ദിവസവും കൊണ്ട് 12 അടി ഉയരത്തിൽ സിമന്റിൽ നിർമ്മാണം പൂർത്തിയാക്കാനായി. 4 മാസത്തിനകം നിർമ്മാണം പൂർഗിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഈ ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ഉൽഘാടനം നടത്തണമെന്ന് ദേവസ്വം ചെയർമാനും ഭരണ സമിതിക്കും നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നത് കൊണ്ട് പ്രതിമ നിർമാണം വേഗത്തിലായി. ദേവസ്വം നേരിട്ടല്ല നിർമാണം എന്നതിനാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള തടസങ്ങൾ ഒന്നുമുണ്ടായില്ല

Second Paragraph  Amabdi Hadicrafts (working)

ഗജരാജൻ ഗുരുവായൂർ കേശവനേക്കാൾ 3 ഇഞ്ച് പൊക്കം കുറവാണ് പത്മനാഭന്റെ പ്രതിമക്ക് പന്ത്രണ്ടേകാൽ അടിയാണ് കേശവൻ പ്രതിമയുടെ ഉയരം. പത്മനാഭന്റേത് 12 അടിയുമാണ് നിൽപ്പിലുമുണ്ട് പ്രകടമായ വ്യത്യാസം. കേശവൻ പ്രതിമയുടെ രണ്ടു മുൻ കാലുകളും പി ൻ കാലുകളും ഒരേ നിലയിലാണ്. എന്നാൽ പത്മനാഭന്റേതിൽ ചില മാറ്റമുണ്ട്. നടന്നുപോകുന്ന നിലയിലാണ് പത്മനാഭ പ്രതിമയുടെ നിർമ്മാണം. പത്മനാഭന്റെ ആകൃതിയും വലിപ്പവും പരമാവധി ആ നിലയിൽ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. പത്മനാഭന്റെ വലത്തേ കൊമ്പിന്റെ ചരിവ് അതേപടി പ്രതിമയിലുണ്ട്. ഇടത്തേ കൊമ്പിനടിയിലെ ചാലുപോലെയുള്ള വായും പ്രതിമയിലും നിലനിർത്തി. വിശാലമായ നെറ്റിതടത്തിലെ ചുണങ്ങുകളും പുള്ളിക്കുത്തു കളും ഒന്നുപോലും വിട്ടുപോകാതെ നിർമ്മിച്ചിട്ടുണ്ട്.

പത്മനാഭന്റെ പാപ്പാനായിരുന്ന പൂക്കോട്ടിൽ രാധാകൃഷ്ണൻ, ദേവസ്വം വെറ്ററിനറി ഡോക്ടർ വിവേക് എന്നിവരുടെ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പ്രതിമാ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ശിൽപി എളവള്ളി നന്ദൻ പറഞ്ഞു . പ്രതിമാ നിർമ്മാണത്തിനിടെ ഇടയ്ക്കിടെയുള്ള ഇരുവരുടെയും സന്ദർശനവും പ്രതിമാ നിർമ്മാണത്തിന് ഏറെ സഹായമായി. പത്മനാഭൻ ആനയുടെ പല ആംഗിളിലുള്ള 200 ലേറെ ഫോട്ടോകൾ നിർമ്മാണത്തിനായി ശേഖരിച്ച് പരിശോധിച്ചു .

ശിൽപി എളവള്ളി നന്ദനൊപ്പം ശിൽപി രാജേഷ്, കണ്ണൻ, മോഹനൻ, അഭിലാഷ്, ജവഹർ, സുധീർ, ചന്ദ്രൻ എന്നിവരും പ്രതിമാനിർമ്മാണത്തിൽ പങ്കാളികളായി. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്,ചെന്നൈ പോപ്പുലർ അപ്ലം ഉടമകളായ വിജയകുമാർ, പ്രദീപ് കുമാർ, തൃശ്ശൂരിലെ സ്വർണ മൊത്ത വ്യാപാരി സി.എസ്.അജയൻ എന്നിവർ ചേർന്നാണ് ശിൽപം വഴിപാടായി സമർപ്പിക്കുന്നത്.

അതെ സമയം പ്രതിമ നിർമിച്ച സ്ഥലത്തെ സ്ഥല പരിമിതി ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലും ഉണ്ട് കേശവനെ ആദരിക്കുന്നത് പോലെ പത്മനാഭന്റെ വാർഷിക ദിനവും വിപുലമായി ആചരിക്കുന്നുണ്ടെങ്കിൽ പത്മനാഭ പ്രതിമയെ മറ്റ് ആനകൾക്ക് പ്രദിക്ഷണം നടത്താൻ കഴിയില്ല എന്നത് ഒരു ന്യൂനതയായി ചൂണ്ടിക്കാട്ടുന്നുണ്ട്