Header 1 vadesheri (working)

കൃപാഭിഷേകം 2021 ന് പാലയൂരിൽ നാളെ തുടക്കം.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ നാളെ (16ന്) തുടങ്ങും. തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൃപാഭിഷേകം ഉദ്ഘാടനം ചെയ്യും. ഡിസംബർ 19 വരെ വൈകീട്ട് 5 മുതൽ രാത്രി 9.30 വരെ നടക്കുന്ന കൺവെൻഷന് അണക്കര ഫാദർ ഡൊമിനിക് വളന്മനാലും സംഘവും നേതൃത്വം നൽകും

First Paragraph Rugmini Regency (working)

കൺവെൻഷൻ ലൈവായി ലോകമെമ്പാടുമുള്ള വചന പ്രേഷിതർക്ക് പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെയും പാലയൂർ മാർ തോമ തീർത്ഥാടന കേന്ദ്രത്തിന്റെയും വിവിധ യുട്യൂബ് ചാനലുകളിലൂടെ തത്സമയം കൺവെൻഷനിൽ പങ്കെടുക്കാവുന്നതാണ്. തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് .ഫാദർ വർഗീസ് കരിപ്പേരിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ കൺവെൻഷനു വേണ്ടി നടത്തിയിട്ടുണ്ട്. എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന, ദിവ്യകാരുണ്യ ആരാധന, ജപമാല, വചന ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, ഗാന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

Second Paragraph  Amabdi Hadicrafts (working)

ഡിസംബർ 19 നു നടക്കുന്ന സമാപന ശുശ്രൂഷയോടെ കൺവെൻഷന് സമാപനമാകും. അസി.വികാരി റവ ഫാദർ നിർമ്മൽ അക്കര പട്ട്യേക്കൽ, ജനറൽ കൺവീനർ ജോയ് ചിറമ്മൽ , ജോ. ജനറൽ കൺവീനർ സി കെ ജോസ് , സെക്രട്ടറി റെജി ജെയിംസ് , ജോ.സെക്രട്ടറി സിമി ഫ്രാൻസിസ് , കൈക്കാരന്മാരായ ഇ എഫ് ആന്റണി, എം എൽ ഫ്രാൻസിസ് , തോമസ് കിടങ്ങൻ , ബിനു താണിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.