Above Pot

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിന് മംഗളം പാടി

ഗുരുവായൂർ : ഗുരുപവനപുരിയെ ഭക്തി സാന്ദ്രമാക്കിയ സംഗീത സമർപ്പണ ദിനങ്ങൾക്ക് പരിസമാപ്തിയായി. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട മൂന്ന് കീർത്തനങ്ങൾ അവതരിപ്പിച്ച സമാപന കച്ചേരിയോടെയാണ് 47- മത് ചെമ്പൈ സംഗീതോൽസവത്തിന് തിരശീല വീണത്. പ്രശസ്ത സംഗീതജ്ഞൻ പത്മശ്രീ കെ.ജി.ജയൻ (ജയ വിജയ ) സമാപന കച്ചേരിക്ക് നേതൃത്വം നൽകി. പക്കമേളമൊരുക്കി നെടുമങ്ങാട് ശിവാനന്ദനും തിരുവിഴ ശിവാനന്ദനും കുഴൽമന്ദം രാമകൃഷ്ണൻ ഉൾപ്പെടെയുള്ള കലാകാരൻമാരും അണിനിരന്നതോടെ സംഗീതസമർപ്പണം പൂർണമായി….

First Paragraph  728-90

Second Paragraph (saravana bhavan

വാതാപി എന്നു തുടങ്ങുന്ന കീർത്തനത്തിൽ തുടങ്ങിയ കച്ചേരി കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കീർത്തനത്തോടെ സമാപിച്ചു. തുടർന്ന് മംഗളം പാടിയാണ് സംഗീതാർച്ചന അവസാനിച്ചത്.15 സംഗീത ദിനരാത്രങ്ങളിലായി 2100 ലേറെ സംഗീതജ്ഞർ ആണ് ഈ വർഷം സംഗീതാർച്ചന നടത്തിയത് , കോവിഡിന് മുൻപ് വരെ മൂവ്വായിരത്തിലധികം പേർ സംഗീതാർച്ചന നടത്തിയിരുന്നു

നേരത്തെ ചെമ്പൈ സംഗീതോൽസവവുമായി സഹകരിച്ച് പ്രവർത്തിച്ച സംഗീതജ്ഞരെയും കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരെയും ആകാശവാണി ,ഭൂരദർശൻ പ്രതിനിധികളടക്കമുള്ളവർക്കും ചടങ്ങിൽ ഉപഹാരം നൽകി .ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ഭരണ സമിതി അംഗങ്ങളായ കെ.അജിത്, കെ.വി.ഷാജി, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, ഇ.പി.ആർ.വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

സംഗീതോൽസവത്തിന് സമാപനമായതോടെ സംഗീതമണ്ഡപത്തിൽ സ്ഥാച്ചിരുന്ന ചെമ്പൈ സ്വാമികളുടെ തംബുരു ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ചെമ്പൈ സബ് കമ്മിറ്റി അംഗം ഗുരുവായൂർ കെ.മണികണ്ഠന് കൈമാറി. തുടർന്ന് തംബുരു പാലക്കാട് ചെമ്പൈ ഗ്രാമത്തിലേക്കു കൊണ്ടുപോയി. സംഗീത വസന്തമായ നല്ല നാളുകൾക്ക് വിട.ഇനി അടുത്ത സംഗീതോൽസവത്തിനായുള്ള കാത്തിരിപ്പ്.!