ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനങ്ങൾ പെയ്തിറങ്ങി
ഗുരുവായൂർ : നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകർക്കും , ഭക്തർക്കും ആനന്ദനിർവൃതിയുടെ കുളിർമ്മയേകി .ചെമ്പൈ സംഗീതമണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി . ദശമി നാളിൽ രാവിലെ കർണാടക സംഗീതലോകത്തെ പ്രഗർ അണിനിരന്നുള്ള പഞ്ചരത്നകീർത്തനാലാപനം , സംഗീതോത്സവത്തിലെ പരമ പ്രധാനമാണ് . ‘ശ്രീംഗണപതിം’ എന്നുതുടങ്ങുന്ന സൗരാഷ്ട്രരാഗത്തിലുള്ള ഗണപതിസ്തുതിയില്‍ ആണ് കച്ചേരി ആരംഭിച്ചത് .
തുടർന്ന് ത്യാഗരാജ സ്വാമികൾ തന്റെ സംഗീതകൃതികളിൽ പഞ്ചരത്നങ്ങളായി തിരഞ്ഞെടുത്ത നാട്ടരാഗത്തിലെ ‘ജഗദാനന്ദ’, ഗൗളരാഗത്തിലെ ‘ദുഡുകുഗല’, ആരഭിയിലെ ‘സാധിഞ്ചനേ’, വരാളിയിലെ ‘കനകരുചിതാ’ എന്നീ കീര്‍ത്തനങ്ങള്‍ക്കു ശേഷം ശ്രീരാഗത്തിലെ പ്രശസ്തമായ ‘എന്തൊരു മഹാനുഭാവലു എന്നീ കീർത്തനങ്ങൾ അലപോലെയൊഴുകിയപ്പോൾ ആസ്വാദകവൃന്ദം അതിൽ ലയിച്ച് ചേർന്ന് പാടി .
വേദിയിൽ വായ്പ്പാട്ടിന് തെങ്കര മഹാരാജ് , വി.ആർ. ദിലീപ്കുമാർ , കൊല്ലം ബാലമുരളി , ഡോ മണികണ്ഠൻ ഗുരുവായൂർ മാതംഗി സത്യമൂർത്തി ,ഭാഗ്യലക്ഷ്മി , എൻ . ജെ . നന്ദിനി , ഐശ്വര്യ ശങ്കർ പർവതീപുരം പത്മനാഭ അയ്യർ, മൂഴിക്കുളം ഹരികൃഷ്ണൻ, മൂഴിക്കുളം വിവേക് ,, നെടുംകുന്നം ശ്രീധർ , വിഷ്ണു ദേവ് നമ്പൂതിരി ,ആർ വി വിശ്വനാഥൻ ,എസ് . നവീൻ ,കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ ,ഡോ എം എസ് പരമേശ്വരൻ ,കോട്ടക്കൽ ചന്ദ്ര ശേഖരൻ എന്നിവർ അണിനിരന്നു
വയലി നിൽ തിരുവിഴ ശിവാനന്ദൻ , ഡോ . വി . സിന്ധു , ആർ . സ്വാമിനാഥൻ , മാഞ്ഞൂർ രജി ത്ത്, തിരുവിഴ വിജു വി എസ് ആനന്ദ് , ഗോകുൽ ആലങ്കോട്, തിരുവിഴ ഉല്ലാസ് , എടപ്പളി അനിൽ , വിഷ്ണു ചന്ദ്ര മോഹൻ , ഇ പി രമേഷ് എന്നിവ രും . മൃദംഗത്തിൽ പ്രാഫ . വൈക്കം പി എസ് വേണുഗോപാൽ , എൻ . ഹരി . ഡോ . കുഴൽമന്ദം രാമകൃഷ്ണൻ , ആലുവ ഗോപാലകൃഷ്ണൻ, ചാലക്കുടി കെ . രാംകുമാർ വർമ്മ , പി.എൽ. ഹരികൃഷ്ണൻ, ശ്രീകാന്ത് പുളിക്കൻ , തലവൂർ ബാബു , പി ബി കൃഷ്ണൻ ,കലാമണ്ഡലം കൃഷ്ണ കുമാർ , കവിയൂർ സനൽ തുടങ്ങിയവർ പക്ക മേളമൊരുക്കി
ഘടത്തിൽ ശ്രീവരാഹം മനോജ് ,ആലപ്പുഴ ജി മനോഹർ , കൃഷ്ണ അയ്യർ , ഗഞ്ചിറയിൽ വി വിഷ്ണു ,ഗജാനന പൈ , മുഖർ ശംഖിൽ താമരക്കുടി ആർ രാജശേഖരൻ . പയ്യന്നൂർ ഗോവിന്ദ പ്രസാദ് , പരവൂർ ഗോപകുമാർ , എടക്കയിൽ ഗുരുവായുർ ജ്യോതിദാസ് , ഇരിങ്ങാല ക്കുട നന്ദ കുമാർ എന്നിവർ പിന്തുണ നൽകി
പഞ്ചരത്നം ആസ്വദിക്കാനായി എൻ കെ അക്ബർ എം എൽ എ , നഗരസഭ ചെയർമാൻ എം കൃഷ്ണ ദാസ് , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് അഡ്വ കെ അജിത് ,കെ വി ഷാജി ,അഡ്വ കെ വി മോഹന കൃഷ്ണൻ ,ഇ പി ആർ വേശാല , അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ഗുരുവായൂർ എ സി പി കെ ജി സുരേഷ് തുടങ്ങിയവർ സദസിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു
ഫോട്ടോ : ഉണ്ണി ഭാവന