Post Header (woking) vadesheri

തൃശൂരിൽ 41.89 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയിൽ ഇത് വരെ 41,89,447 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,49,746 പേര്‍ ഒരു ഡോസ് വാക്സിനും, 18,39,701 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
ഞായറാഴ്ച്ച 224 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേര്‍ രോഗമുക്തരായി.

Poonthanam

Vasudev Inn
Rugmani 700-200

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ജില്ലയിൽ 3,647 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,294 ആണ്. 5,40,302 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

First Paragraph Jitesh panikar (working)

ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായി. 6,015 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,339 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,441 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 235 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,63,997 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.72% ആണ്.