ഗുരുവായൂരിൽ ഭഗവൻ സ്വർണ കോലത്തിൽ എഴുന്നെള്ളി
ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായ എഴുള്ളിപ്പിൽ ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി , ഗജസമ്പത്തിലെ കൊമ്പൻ വലിയ വിഷ്ണു വാണ് സ്വർണ കോലം ഏറ്റിയത് . പുരാതന കുടുംബമായ പുളിക്കിഴെ വാരിയത്തുകാരുടെ വകയായിരുന്നു ഇന്നത്തെ അഷ്ടമി വിളക്കാഘോഷം. ഇന്ന് രാത്രി നടന്ന വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വര്‍ണ്ണകോലത്തിലുള്ള ഭഗവാൻ എഴുന്നെള്ളിയത് .
തുടര്‍ന്ന് ഏകാദശിവരേയുള്ള നാലുദിവസങ്ങളിലും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുെന്നള്ളുക. ഏകാദശിയോടനുബന്ധിച്ചുള്ള അഷ്ടമി, നവമി, ദശമി, തുടങ്ങിയ മൂന്ന് ദിവസങ്ങളില്‍ ഒരു നേരം രാത്രി ശീവേലിയ്ക്കും, ഏകാദശി ദിവസം രണ്ട് നേരമായി രാവിലത്തെ ശീവേലിയ്ക്കും, രാത്രി വിളക്കെളുന്നെള്ളിപ്പിനുമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുന്നത്. . ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം വര്‍ഷത്തില്‍ ഏകാദശി, ഉത്സവം, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു.
മലര്‍ന്ന പൂക്കള്‍ ആലേഖനം ചെയ്ത് വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ സ്വര്‍ണ്ണകോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണകോലത്തില്‍ മലര്‍ന്ന പൂക്കളുള്ള കോലങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ്ട്ടുള്ളതാണ് പ്രഭാമണ്ഡലം. മുകള്‍ഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ആലോഖനംചെയ്ത ശില്‍പകലയോടു കൂടിയുള്ളതാണ് പ്രഭാമണ്ഡലം. അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യചന്ദ്ര പതക്കങ്ങള്‍.
കൂടാതെ തിരുവിതാംകൂ ര്‍ മഹാരാജാവ് ആനതറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, പച്ചക്കല്ലു കൊളുത്തിയിട്ട വലിയൊരു സ്വര്‍ണ്ണപൂവ്വ്, അതിനുചുറ്റുമായി നടുവില്‍ ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍, 180 ചെറിയ പൂക്കള്‍, 8 ദളധാരകള്‍, 33 പാലക്ക, 238 ചെറിയ കുമിളകള്‍, അഞ്ചു തട്ടുകളോടുകൂടിയ കമനീയമായൊരു കുട, മരതകപച്ച, എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ള സ്വര്‍ണ്ണകോലത്തില്‍ വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ചുള്ള എഴുന്നെള്ളിപ്പ്. 35-ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ള സ്വര്‍ണ്ണക്കോലത്തിലാണ് ശ്രീ ഗുരുവായൂരപ്പന്റെ എഴുന്നെള്ളത്ത്.
ഞായറാഴ്ച നവമി നെയ്യ് വിളക്കാണ്. കൊളാടി കുടുംബത്തിന്റെ വകയാണ് നവമി നെയ്യ് വിളക്കാഘോഷം. നൂറ്റാണ്ടിലേറെ പഴക്കമുള്ള നവമി വിളക്കിന് വാദ്യമേളങ്ങൾക്ക് പ്രാധാന്യമില്ലാതെ നമസ്‌കാര സദ്യക്കാണ് പ്രാധാന്യം നൽകുക. ഗുരുവായൂരപ്പനും പരിചാരകന്മാർക്കും നൽകുന്ന നമസ്‌കാര സദ്യയാണ് പ്രത്യേകത. പച്ചമാങ്ങ കൊണ്ട് തയ്യാറാക്കുന്ന മാങ്ങാപ്പെരുക്കും, ഇടിച്ചക്ക തോരനും അടങ്ങുന്ന നമസ്‌കാര സദ്യ ഉച്ചപൂജക്ക് ഭഗവാന് നിവേദിക്കും. രാത്രി നറുനെയ്യിൽ ദീപങ്ങൾ തെളിയിക്കും. മുൻകാലങ്ങളിൽ ഏകാദശിയോടനുബന്ധിച്ച് നടത്തിയിരുന്ന ഏക നെയ്യ് വിളക്കായിരുന്നു നവമി നെയ്യ് വിളക്ക്.
തിങ്കളാഴ്ച ദശമി വിളക്കാഘോഷിക്കും. ഏകാദശി ദിവസമായ ചൊവ്വാഴ്ച ഗുരുവായൂർ ദേവസ്വം വകയാണ് വിളക്ക്. ഉദയസ്തമനപൂജയും, സ്വര്‍ണ്ണ കോലത്തിലേറ്റിയുള്ള മൂന്നാനകളോടുകൂടിയ കാഴ്ച്ചശീവേലിക്ക് മേള കുലപതികളുടെ നേതൃത്വത്തിലുള്ള മേളപ്രമാണം മാറ്റു കൂട്ടും. വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയായാണ് ഗുരുവായൂരില്‍ ആഘോഷിച്ചു വരുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവത്ഗീത ഉപദേശിച്ചതിന്റെ സ്മരണയില്‍ ഈ സുദിനം ഗീതാദിനമായും ഗുരുവായൂരില്‍ ആചരിച്ചു വരുന്നു.
ഫോട്ടോ ഉണ്ണി ഭാവന