സി എൻ ബാലകൃഷ്ണനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സഹകാരി രംഗത്തെ മികച്ച സംയോജകനും , മുൻ മന്ത്രിയും, കെ.പി.സി.സി.ഖജാൻജിയുമായിരുന്ന സി.എൻ.ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു..

Poonthanam

Vasudev Inn
Rugmani 700-200

മണ്ഡലം കമ്മറ്റി ഓഫീസിൽ അലങ്കരിച്ച് വെച്ച സി.എൻ.ബാലകൃഷ്ണൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ആരംഭിച്ചഅനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും. സഹകാരിയുമായ ആർ.രവികുമാർ ഉൽഘാടനം ചെയ്തു – മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്.ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായിരുന്നു.

First Paragraph Jitesh panikar (working)

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട്, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി.കൃഷ്ണദാസ്. മണ്ഡലം മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടു് മേഴ്സി ജോയ്, മുൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ, സ്റേററ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടു്.വി.എസ്.നവനീത്, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എ.എം. ജവഹർ എന്നിവർ സംസാരിച്ചു