Post Header (woking) vadesheri

തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ്

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ് വന്നതിൽ ആശ്വാസം . ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.97% ആണ് വ്യാഴാഴ്ച 341 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 344 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,113 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,45,273 ആണ്. 5,38,990 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

സമ്പർക്കം വഴി 335 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 01 ആൾക്കും ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
8,599 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,642 പേർക്ക് ആന്‍റിജൻ പരിശോധനയും, 6,641 പേർക്ക് ആർടി പിസിആർ പരിശോധനയും, 316 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ ആകെ 37,44,151 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയിൽ ഇതുവരെ 41,49,627 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,45,859 പേർ ഒരു ഡോസ് വാക്സിനും, 18,03,768 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.