Header 1 vadesheri (working)

“മാറിയ ഗൾഫും, ഗഫൂർക്കാ ദോസ്തും ” രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് (നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ) പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു കിളിത്തട്ടിൽ എഴുതിയ “മാറിയ ഗൾഫും, ഗഫൂർക്കാ ദോസ്തും ” പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനവും, ചർച്ചയും, പ്രവാസി എഴുത്തുകാരുടെ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

പി.ടി. കുഞ്ഞുമുഹമ്മദ് കെ.വി.അബ്ദുൾ ഖാദറിന് നൽകി രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ പ്രസിഡണ്ട് അഭിലാഷ്.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . കൈരളി ബുക്സ് എം ഡി അശോക് കുമാർ പുസ്തക പരിചയം നടത്തി , പ്രവാസി എഴുത്തുകാരായ റഹ്മാൻ പി.തിരുനെല്ലൂർ, കെ.എസ്.ശ്രുതി, ലത്തീഫ് മമ്മിയൂർ, ഹുസൈൻ ഗുരുവായൂർ, മണി ചാവക്കാട്, കുട്ടി എടക്കഴിയൂർ, കയ്യുമ്മു കോട്ടപ്പടി, പി.വി.ദിലീപ് കുമാർ ഷാബു കിളിത്തട്ടിൽ എന്നിവർ സംസാരിച്ചു.

. അസോസിയേഷൻ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും, നന്ദി ട്രഷറർ ജമാലുദ്ദീൻ മരട്ടിക്കലും പറഞ്ഞു.കലാസാഹിത്യരംഗത്ത് എഴുത്തിന്റെ സഫലമായ അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്ണന് ഗുരവായൂർഎൻ ആർ ഐ അസോസിയേഷൻ്റെ സ്നേഹാദരം മുൻ പ്രസിഡണ്ട് ശശി വാറണാട്ട് നൽകി.