Header 1 vadesheri (working)

ദർശന മാഫിയക്ക് ചാകരക്കാലം , വി ഐ പി പാസുമായി ഗുരുവായൂർ ദേവസ്വം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ തൊഴാനായി പുതിയ സംവിധാനവുമായി ഗുരുവായൂർ ദേവസ്വം . ഇതിനായി വി ഐ പി പാസ് ദേവസ്വം തയ്യാറക്കി കഴിഞ്ഞു . ഇത് പ്രകാരം ദേവസ്വം ഓഫീസിൽ പിടിപാടുള്ളവർ ചെന്നാൽ പാസ് അനുവദിക്കും. ഓരോ ഭരണ സമിതി അംഗത്തിനും ദിവസം ആയിരം പാസ് വരെ നൽകാനാണത്രെ ധാരണ .ഇപ്പോൾ തിരക്കുള്ള ദിവസങ്ങളിൽ വരി നിലക്കാതെ ദർശനം നടത്താൻ ക്ഷേത്രത്തിൽ ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ മതി .ഈ വകയിൽ ഞായറും അവധി ദിനങ്ങളിലും ആറു ലക്ഷം രൂപ വരെയാണ് ക്ഷേത്രത്തിലേക്ക് അധികമായി ലഭിക്കുന്നത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

വി ഐ പി പാസ് കൊടുത്തു തുടങ്ങിയാൽ ആരും നെയ് വിളക്ക് ശീട്ടാക്കാൻ തയ്യാറാകില്ല . ദർശന മാഫിയയുടെ സഹായത്തോടെ ഭഗവാനെ തൊഴാൻ കഴിയുമെങ്കിൽ നെയ് വിളക്ക് ശീട്ടാക്കേണ്ട കാര്യമില്ലലോ . ക്ഷേത്രത്തിൽ തിരക്ക് വർധിച്ചപ്പോഴേക്കും ഈ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാറായി .പോകുന്നതിനു മുൻപ് എന്തെങ്കിലും തരപ്പെടുത്തി എടുക്കാം എന്ന ചിന്തയാണ് വി ഐ പി പാസ് എന്ന ആശയം രൂപപ്പെട്ടതത്രെ .

അതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അച്ചടിച്ച പാസുകൾ തൽക്കാലം അലമാരിയിൽ തന്നെ സൂക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു . ടി വി ചന്ദ്രമോഹൻ ചെയർ മാൻ ആയ സമയത്ത് ഭരണ സമിതി ഒരു അസാധാരണ തീരുമാനം എടുത്തിരുന്നു .മുൻ ഭരണ സമിതി അംഗങ്ങൾക്ക് പാഞ്ചജന്യത്തിൽ സൗജന്യമായി താമസിക്കാം എന്ന് . ഇപ്പോൾ അത് മുൻ ഭരണ സമിതി അംഗങ്ങൾ നിർദ്ദേശിക്കുന്ന ആളുകൾക്കും സൗജന്യമായി എന്നാണ് ദേവസ്വം ജീവനക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.

കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ പാഞ്ചജന്യത്തിൽ പുറത്തു നിന്നുള്ള ഭക്തർക്ക് മുറി ലഭിക്കാൻ കഴിയാത്ത സ്ഥിതിയാകും .ഡിസംബർ മാസത്തിൽ ദേവസ്വം അച്ചടിക്കുന്ന ഡയറി ആയിരം എണ്ണം വീതമാണ് ഓരോ ഭരണ സമിതി അംഗങ്ങളും കൊണ്ട് പോകുന്നത് .ആദ്യം അത് അഞ്ഞൂറ് വീതമായിരുന്നു കൊണ്ട് പോയിരുന്നത് തുടർന്ന് 600 ,700 എന്നിങ്ങനെ ഉയർത്തി. പിന്നീട് ഒറ്റയടിക്ക് 1000 ഡയറി വീതമാക്കി മാറ്റി , ഇത് വഴി ഒമ്പതിനായിരം ഡയറിയുടെ പണമാണ് ഭഗവാന് നഷ്ടപ്പെടുന്നത്. ജി എസ് റ്റി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട തുകയും നഷ്ടപ്പെടുന്നു