സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച് ചെമ്പൈയിലെ വിശേഷാൽ കച്ചേരികൾ
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വൈകീട്ട് 6 മുതൽ 7 മുതൽ നടന്ന ആദ്യ കച്ചേരിയിൽ ഡോ: വിജയലക്ഷ്മി ഗാനാർച്ചന നടത്തി പാർവ്വതീ നായക എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയിൽ ആദ്യ ഗാനാർച്ചന തുടങ്ങി. ബൗളി രാഗം.. ആദി താളം.
തുടർന്ന് ശ്യാമ ശാസ്ത്രി കൃതിയായ ബിരാനവരാലിച്ചി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു.
രാഗം കല്യാണി – ആദി താളം (ത്രിശ്രനട). മൂന്നാമത് വിഹര മാനസ എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയായിരുന്നു. രാഗം കാപ്പി . മിശ്ര ചാപ്പ് -മഞ്ജുള രാജേഷ് വയലിനിലും മൃദംഗത്തിൽ ചേർത്തല ജി. കൃഷ്ണകുമാറും ഘടത്തിൽ ഹരിപ്പാട് എസ് ആർ ശേഖറും പക്കമേളമൊരുക്കി
തുടർന്ന് ഗാനമൂർത്തി രാഗത്തിൽ ഗാനമൂർത്തേ എന്ന് തുടങ്ങുന്ന കീർത്തനം ആലപിച്ച് ഭരത് സുന്ദർ ഗാനാർച്ചനക്ക് തുടക്കം കുറിച്ചു ആദി താളം ത്യാഗരാജ കൃതി ,അവസാനം സ്വാതി തിരുനാൾ ഭജൻ ജമുനാ കിനാരേ പ്യാരേ ആലപിച്ചാണ് ഗാനാർച്ചന അവസാനിപ്പിച്ചത് ശേഷം കോട്ടക്കൽ മധുവിന്റെ കഥകളി പദ കച്ചേരി അരങ്ങേറി വേങ്ങേരി നാരായണൻ കൂടെ പാടി കോട്ടക്കൽ വിജയരാഘവൻ ചെണ്ടയിലും സദനം ഭരത് രാജ് മദ്ദളത്തിലും പെരിങ്ങോട് രാമചന്ദ്രൻ ഇടക്കയിലും പക്കമേളമൊരുക്കി . സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് ദേവസ്വം ഉപഹാരം നൽകി