Madhavam header
Above Pot

ഗുരുവായൂർ തൃശൂർ റോഡ് അടച്ചു, മേൽപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡ് അടച്ചു . മേൽപാലം നിർമാണത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചത് കൊണ്ടാണ് ഈ വഴിയുള്ള ഗതാഗതം നിറുത്തി വെച്ചത് . റോഡ്‌സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല . ചെന്നെയിലെ എസ് ബി എൽ ഇൻഫ്രാ ടെക് കമ്പനിയാണ് പൈലിംഗ് ജോലികൾ ചെയ്യുന്നത് .ഉച്ചക്ക് 12.30 ഹൈഡ്രോളിക് റിഗ്ഗിന്റെ പൂജ നടത്തിയ ശേഷമാണ് പൈലിങ് ജോലികൾക്ക് തുടക്കമായത് .

Astrologer

പാലത്തിന്റെ കിഴക്കേ ഭാഗത്ത് ആദ്യത്തെ തൂണിന് വേണ്ടിയുള്ള പൈലിങ് ആണ് തുടങ്ങിയത് . ഇത്തരം പത്ത് തൂണുകളിൽ ആണ് പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുക .കിഫ്ബിയിൽ നിന്നുള്ള 33 കോടി രൂപ ചിലവഴിച്ചാണ് മേൽപാലം നിർമിക്കുന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഗുരുവായൂർ മേൽപാലം. എൻ കെ അക്ബർ എൽ എൽ എ ആയ ശേഷമാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ വേഗത കൈവരിച്ചത് .

തൃശ്ശൂരിൽ നിന്നും ഗുരുവായൂരിൽ എത്തുന്ന ബസുകൾ ബാലകൃഷ്ണ തിയ്യറ്ററിന്റെ കിഴക്കു ഭാഗത്ത് ആളെ ഇറക്കണം . അയ്യപ്പന്മാരുടെ വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളം വഴി തിരിച്ചു വിടുന്നുണ്ട് മമ്മിയൂർ ചാട്ടുകുളം റോഡ് തകർന്നു കിടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള യാത്ര ദുഷ്കരമാകും

Vadasheri Footer