Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ്, 390 പേര്‍ രോഗമുക്തരായി.

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച 526 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 390 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,476 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,42,037 ആണ്. 5,35,561 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 518 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 01 ആൾക്കും ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Arya bhavan inner

Second Paragraph  Sarovaram(working)

6,762 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,436 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,130 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 196 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,94,138 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.78% ആണ്.

Third paragraph Saravan bhavan

ജില്ലയില്‍ ഇതുവരെ 40,43,783 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,33,966 പേര്‍ ഒരു ഡോസ് വാക്സിനും, 17,09,817പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

First Paragraph Jitesh panikar (working)