Above Pot

ചെമ്പൈ സംഗീതോത്സവം ഹൈടെക് ആക്കി , ഇതോടെ സാധാരണക്കാരൻ പുറത്തായി

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോൽവസം പ്രാദേശിക ചാനലിൽ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം പേർക്കും സംഗീതോത്സവം ആസ്വദിക്കാനുള്ള അവസരം നഷ്ടപ്പെട്ടു . ദേവസ്വം തുടങ്ങിയ യു ട്യൂബ് ചാനൽ വഴി സംഗീതോത്സവം കണ്ടാൽ മതിയെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട് . അധിക വരുമാനമാണ് ഇത് വഴി ദേവസ്വം ലക്‌ഷ്യം വെക്കുന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

എന്നാൽ പ്രാദേശിക ചാനൽ വഴി സംഗീതോത്സവം കണ്ടിരുന്ന വീട്ടമ്മമാരും വയോധികരും യു ടൂബിലേക്ക് മാറുമെന്ന് ദേവസ്വം കരുതുന്നത് വിഡ്ഢിത്തമാണ് .കേരളത്തിലെ യുവത ഹൈടെക് ആയെന്നു കരുതി വീട്ടമ്മമാരും വയോധികരും ഹൈടെക് ആണെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയുന്നവരാണ് . സംഗീതത്തിൽ താല്പര്യമുള്ള പല വീടുകളിലും പ്രാദേശിക ചാനലിൽ കൂടി വീട്ട് ജോലിക്കിടെ രാവിലെ മുതൽ രാത്രി വരെ സംഗീതാർച്ചന ആസ്വദിച്ചിരുന്നവരാണ് ഭൂരിഭാഗവും .

സംഗീ തോത്സവം തുടങ്ങിയാൽ ജില്ലയിലെ നാട്ടു വഴിയിൽ കൂടി സഞ്ചരിക്കുമ്പോൾ പല വീടുകളിൽ നിന്നും ചെമ്പൈ സംഗീതോത്സവം ടി വി യിൽ കൂടി ഒഴുകി എത്താറുണ്ട് . യു ട്യൂബ് ചാനലിൽ കൂടിയുള്ള പ്രക്ഷേപണം ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾക്ക് ആസ്വദിക്കാൻ കഴിയുമെങ്കിലും നാട്ടിലുള്ള വർക്ക് പ്രാദേശിക ചാനൽ തന്നെയാണ് ആശ്രയം . അവരാരും ഹൈ ടെക് ആയിട്ടില്ല