Header 1 vadesheri (working)

ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Above Post Pazhidam (working)

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥിനി മോഫിയ യുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. . ‘സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

First Paragraph Rugmini Regency (working)

ആലുവ പൊലീസിന്റെ നടപടിയെയും ഗവർണർ വിമർശിച്ചു. കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ.യും കൂടെയുണ്ടായിരുന്നു

അതിനിടെ, മോഫിയയുടെ ആത്മഹത്യയിൽ സിഐ സുധീറിനെതിരെ പരാർമർശം. . മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ആലുവ ഈസ്റ്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് സിഐയ്ക്കെതിരെ പരാമര്‍ശമുളളത്. സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പൊലീസുദ്യോഗസ്ഥനിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നാണ് പരാർമശം. എന്നാൽ ഭർത്താവിന്‍റെയും ഭർത്യവീട്ടുകാരുടെയും ശാരീരക- മാനസിക പീഡനങ്ങളിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് അന്വേഷണസംഘം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.