Header 1 vadesheri (working)

ജില്ലയിലെ തീരപ്രദേശങ്ങൾ മത ഭീകരവാദത്തിന്റെ കേന്ദ്രമായി മാറി : എം.ടി.രമേശ്

Above Post Pazhidam (working)

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ തീരപ്രദേശങ്ങൾ മത ഭീകരവാദത്തിന്റെയും,ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ചാവക്കാട് മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാരാൽ കൊല്ലപ്പെട്ട കൊപ്പര ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

തീരദേശ മേഖലകളിൽ ആയുധ ശേഖരണം വ്യാപകമാണെന്നും,തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും മുന്നറിയിപ്പ് ലഭിച്ചിട്ട് പോലും സർക്കാർ ഈ വിഷയം മുഖവിലക്കെടുക്കുന്നില്ല.ബിജുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതും ആകസ്മികമായ സംഭവമാണെന്നും കരുതാതെ സംഘർഷത്തിനായി മാത്രം നടത്തിയ ബോധപൂർവ്വമായ ആസൂത്രിതമായ കൊലപാതകമാണിതെന്ന് തിരിച്ചറിയണം.

Second Paragraph  Amabdi Hadicrafts (working)

തീരദേശ മേഖല മുസ്ലിം തീവ്രവാദ കേന്ദ്രമാക്കാനുള്ള ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്.അതിനാൽ പൊലീസും,സർക്കാരും അടിയന്തരമായി ഇടപെടുകയും,കൊലപാതകത്തിന് പുറകിലുള്ള തീവ്രവാദ ശക്തികളെ കണ്ടെത്തുന്നതിന് ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി,കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്,ഗുരുവായർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുമേഷ് തേർളി, കെ.എസ്.അനിൽകുമാർ, ബാബു തൊഴിയൂർ,യുവമോർച്ച മണ്ഡലം സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ, ഗണേഷ് ശിവജി തുടങ്ങിയവ രും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു