Header 1 = sarovaram
Above Pot

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭിനന്ദിനെ (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരന്റെ മകനാണ് .

വ്യാഴാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വീട്ടുകാർ കണ്ടയുടനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ഗൾഫിൽ ആയിരുന്ന അഭിനന്ദ് കോവിഡിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്. മാതാവ് : ശൈലജ. സഹോദരങ്ങൾ : പ്രിയ, സോനു, ഷീബ

Vadasheri Footer