Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ തീർഥാടകർക്കായി താൽക്കാലിക ഹോമിയോ ചികിത്സ കേന്ദ്രം തുറന്നു

ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടനവും, ഏകാദശി മഹോത്സവവും മുൻനിറുത്തി ഗുരുവായൂരിൽ സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച താല്ക്കാലിക ഹോമിയോപ്പതി ചികിത്സാ കേന്ദ്രം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

First Paragraph  728-90

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിജയൻ , ജില്ലാ മെഡിക്കൽ ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോ ബിന്ദു കെ കെ , ഡിസ്പെൻസറി പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്ന ഡോ ശ്രീവിദ്യ , ഡോ ഗ്രീഷ്മ , ഡോ. ബിജു മോഹൻ , ദേവസ്വം ഭരണസമിതി അംഗമായ
ഇ പി ആർ വേശാല, ദേവസ്വം ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Second Paragraph (saravana bhavan

കിഴക്കേ നടയിൽ മേല്പത്തൂർ ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തിക്കുന്ന ഡിസ്പെൻസറിയുടെ സേവനം രാവിലെ 9 മണി മുതൽ വെകീട്ട് 7 മണി വരെ ഭക്തജനങ്ങൾക്ക് ലഭിക്കും . കോവിഡ് ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിൽ ഭക്ത ജനങ്ങൾക്കു വേണ്ടി പ്രതിരോധ മരുന്നു വിതരണവും , ജനറൽ ഒ പിയുടെ സേവനവും ഇവിടെ നിന്നും ലഭിക്കും