Header 1 vadesheri (working)

ചാവക്കാട് ബിജു വധം, ബി ജെ പി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : മണത്തല ചാപ്പറമ്പിൽ കൊല ചെയ്യപ്പെട്ട ബിജുവിന്റെ കൊലപാതകത്തിലെ പ്രതികളുടെ എസ് ഡി പി ഐ ബന്ധം പോലീസ് പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവക്കാട് പ്രതിഷേധറാലിയും, മുനിസിപ്പൽ സ്ക്വയറിൽ പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി,

First Paragraph Rugmini Regency (working)

ബി.ജെ.പി ജില്ലാ ട്രഷറർ കെ.ആർ അനീഷ് ആമുഖ പ്രസംഗം നടത്തി മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ.സി നിവേദിത, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ ഹരി, ജസ്റ്റിൻ ജെയ്ക്കപ്പ്, മധ്യമേഖല ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി, ജില്ലാ സെക്രട്ടറി റോഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)


ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുമേഷ് തേർളി സ്വാഗതവും, റ്റി വി വാസുദേവൻ നന്ദിയും പറഞ്ഞു.