Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 612 പേര്‍ രോഗമുക്തരായി

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 591 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 612 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,832 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,35,837 ആണ്. 5,27,377 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

First Paragraph Jitesh panikar (working)

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

7,037 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,360 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,539 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1,138 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,17,146 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.40% ആണ്.

ജില്ലയില്‍ ഇതുവരെ 38,94,265 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,20,771 പേര്‍ ഒരു ഡോസ് വാക്സിനും, 15,73,494 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.