Header 1 vadesheri (working)

അരവണ നിർമാണത്തിന് ഹലാൽ ശർക്കര ,ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത്​ തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​െൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡി​​െൻറയും വിശദീകരണം തേടി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമാകണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്ന്​ ചൂണ്ടിക്കാട്ടി ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടും തേടിയ കോടതി, ഹരജി വീണ്ടും വ്യാഴാഴ്​ച പരിഗണിക്കാൻ മാറ്റി.അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്ന് സർക്കാറും ദേവസ്വം ബോർഡും വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വിഭാഗത്തി​െൻറ നേതൃത്വത്തിൽ പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയശേഷമാണ്​ ശർക്കര സന്നിധാനത്തേക്ക് കടത്തിവിടുന്നത്​. ഗുണമേന്മ ഉറപ്പുവരുത്തിയാണ് അപ്പവും അരവണയും വിതരണം ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി.