Header 1 vadesheri (working)

ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ആദ്യ ദിനം കടന്നു പോയി

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ഗുരുവായൂരിൽ മണ്ഡല മാസത്തിലെ ആദ്യ ദിനം കടന്നു പോയി പത്തനം തിട്ട ജില്ലയിലെ കനത്ത മഴയും , ശബരിമലയിലെ കടുത്ത നിബന്ധനകളുമാണ് ശബരിമല തീർഥാടകരുടെ വരവിൽ കനത്ത ഇടിവുണ്ടാക്കിയത് . ശബരിമലയിൽ വിരിവെക്കാൻ ദേവസ്വം അനുവദിക്കാത്തത് കൊണ്ട് മല കയറിയ ഉടൻ തന്നെ ദർശനം കഴിഞ്ഞു വിശ്രമിക്കാൻ പോലും കഴിയാതെ തിരിച്ചിറങ്ങണം . ഇത് ഭക്തർക്ക് ആരോഗ്യപരമായി ഏറെ പ്രയാസങ്ങൾ ഉണ്ടാക്കും .

First Paragraph Rugmini Regency (working)

ഇത് കൊണ്ടാണെന്ന് തോന്നുന്നു ഇതര സംസ്ഥാന തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചിട്ടില്ല .മണ്ഡല കാല ത്തിന്റെ തുടക്കത്തിൽ തന്നെ ശബരിമല ദർശനം നടത്തുന്ന വടക്കേ മലബാറിൽ നിന്നുള്ള ഭക്തരെയും ഗുരുവായൂരിൽ കണ്ടില്ല .നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടും അയ്യപ്പന്മാരുടെ അഭാവം കാരണം ക്ഷേത്രത്തിൽ തൊഴാനും വലിയ തിരക്ക് അനുഭവപ്പെട്ടില്ല . കുട്ടികളുടെ ചോറൂണും തുലാഭാരവും ക്ഷേത്രത്തിൽ ആരംഭിച്ചു. 141 കുരുന്നുകൾ ആണ് ആദ്യ ദിനത്തിൽ ഭഗവാന്റെ മുന്നിൽ ചോറൂണിനായി എത്തിയത്

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾ തുടങ്ങി . രാവിലെ ശിവേലിക്കു ശേഷം വിശേഷാൽ വാദ്യ ളോടെ പ്രദക്ഷിണവും ഗുരുവായൂരപ്പന് ശുദ്ധിക്രിയകളും നടന്നു . ക്ഷേത്രം തന്ത്രി പുഴക്കര ചേന്ദാസ് ദിനേശൻ നമ്പൂതിരിപ്പാട് , മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ ശുദ്ധിക്രിയകൾക്ക് നേതൃത്വം നൽകി . ഗുരുവായൂരപ്പന് പഞ്ചഗവ്യ അഭിഷേകവും നടന്നു . ദേവസ്വം പുനരാരംഭിച്ച പ്രസാദ ഊട്ടിലും ആയിരങ്ങൾ പങ്കെടുത്തു . കിച്ചടിയും ചട്നിയും ചുക്ക് കാപ്പിയുമായിരുന്നു പ്രഭാത ഭക്ഷണം . ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ഒരു ഭക്തന് വിളമ്പി നൽകിയാണ് പ്രസാദ ഊട്ട് തുടങ്ങിയത് . ആയിരത്തോളം പേർ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയിരുന്നു . 3500 ഓളം പേർ ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിലും പങ്കെടുത്തു