ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യമാക്കണം
ഗുരുവായൂർ : ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യ മാക്കുന്നതിന് എം എൽ എ എൻ കെ അക്ബറി ന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . ദേവസ്വം ആശുപത്രിയിൽ ആവശ്യ മായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും നഗര സഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും ആരോഗ്യ പ്രവർത്തക രെയും നിയമിക്കും .അളവ് തൂക്ക വിഭാഗം കടകളിൽ പരിശോധന നടത്തും .ഫുഡ് സേഫ്റ്റി വിഭാഗം കൃത്യമായ പരിശോധന നടത്തണം .
റോഡുകളുടെ അറ്റകുറ്റ പണികൾ ദേവസ്വം നഗര സഭ പൊതുമരാമത്തു വിഭാഗങ്ങൾ സമയ ബന്ധിത മായി പൂർത്തിയാക്കും ആവശ്യമായ കുടി വെള്ളം ഉറപ്പു വരുത്താൻ നഗരസഭയെയൂം വാട്ടർ അതോറിറ്റിയേയും ചുമതല പെടുത്തി .ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അഗ്നി ശമന ഓഫീസിന് നഗരത്തിൽ തന്നെ താൽക്കാലിക സൗകര്യം ഉറപ്പു വരുത്തും നഗരത്തിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പിന് നിർദേശം നൽകി .തെരുവ് വിളക്കുകൾ കൃത്യമായി കത്തുന്നുണ്ടോ എന്ന് നഗര സഭ സെക്രട്ടറി ഉറപ്പു വരുത്തണം
നഗരത്തിൽ തടസമില്ലാതെ വൈദ്യുതി ഏക് എസ ഇ ബി ഉറപ്പു വരുത്തണം . ആവശ്യമായ ദിശ ബോർഡുകൾ ദേവസ്വം സ്ഥാപിക്കണം സീസൺ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനും ദേവവാൻ അഡ്മിനിസ്ട്രേറ്റർ കെ പി വിനയനെ ചുമതല പെടുത്തി
യോഗത്തിൽ നഗര സഭ ചെയർ മാന് എം കൃഷ്ണ ദാസ് ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് പോലീസ് അസി കമ്മീഷണർ കെ ജി സുരേഷ് , അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ വിവിധ ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തു ,