തൃശൂരിൽ 772 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.36%, 854 പേര്‍ രോഗമുക്തരായി

Above Post Pazhidam (working)

Poonthanam

തൃശൂർ : ജില്ലയില്‍ ശനിയാഴ്ച 772 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 854 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,32,633 ആണ്. 5,23,443 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36% ആണ്.

Vasudev Inn
Rugmani 700-200
   ശനിയാഴ്ച സമ്പര്‍ക്കം വഴി 766 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

9,233 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,665 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,985 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1583 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,78,932 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 38,17,699 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,14,526 പേര്‍ ഒരു ഡോസ് വാക്സിനും, 15,03,173 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു

First Paragraph Jitesh panikar (working)