Post Header (woking) vadesheri

തൃശൂരിൽ 727 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.82ശതമാനം

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 727 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1193 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,395 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,31,861 ആണ്. 5,22,589 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.ശതമാനം ആണ്.

First Paragraph Jitesh panikar (working)

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 721 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

6,153 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,532 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,641 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 980 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,69,699 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 38,08,976 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,13,807 പേര്‍ ഒരു ഡോസ് വാക്സിനും, 14,95,169 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.