കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഉച്ചയ്ക്ക് 12-മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ, ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗം കെ.വി. ഷാജി, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, അസി: മാനേജര്‍ കെ. ബിനു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രദര്‍ശനം നടത്തിയശേഷം മന്ത്രിയ്ക്ക് ചെയര്‍മാന്‍ പ്രസാദ കിറ്റുകള്‍ നല്‍കി.
ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയ്ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉപഹാരം ചെയര്‍മാന്‍ സമ്മാനിച്ചു. ദേവസ്വം പ്രസദ്ധീകരണമായ ഭക്തപ്രിയയുടെ കോപ്പികളും ചെയര്‍മാന്‍ മന്ത്രിയ്ക്ക് നല്‍കി.