Post Header (woking) vadesheri

മണത്തല ചക്കര പരീതിന്റെ മരണം, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം: ഹൈക്കോടതി.

Above Post Pazhidam (working)

ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം തത്കാലം സി.ബി.ഐ.ക്കു വിടേണ്ടതില്ലെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ വ്യക്തമാക്കി.സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര പരീതി(61)ന്റെ ഭാര്യ ജുമൈല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

First Paragraph Jitesh panikar (working)

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിഷ്പക്ഷമായല്ല അന്വേഷണം നടത്തുന്നതെന്നും പരാതിപ്പെട്ടായിരുന്നൂ ഹര്‍ജി. കോടതി ഉത്തരവ് നിലനില്‍ക്കെ വസ്തുവില്‍ അതിക്രമിച്ചു കയറി പരീതിന്റെ ബന്ധുക്കള്‍ വഴിവെട്ടാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും പരീതിന്റെ മരണത്തിലും കലാശിച്ചത്. സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം നിലനില്‍ക്കുമോയെന്നത് അന്വേഷണ ഏജന്‍സിയാണ് പരിശോധിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന ഭാര്യ ജുമൈലയുടെ പരാതിയെതുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമ ല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജുമൈല ഹൈക്കോടതിയെ സമീപിച്ചത്. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനു ആസ്പദമായ സംഭവം.