Header 1 = sarovaram
Above Pot

നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഗുരുവായൂരപ്പനെ ഭക്തർ പറ്റിക്കുന്നു ?

ഗുരുവായൂർ :നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഗുരുവായൂരപ്പന് ഇപ്പോഴും നിരോധിത നോട്ടുകൾ ഭക്തർ നൽകുന്നു. ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ ഇതൾ പടക്കം നിർമിക്കാനല്ലാതെ ഈ നിരോധിത നോട്ടു കൊണ്ട് കപ്പലണ്ടി പൊതിയാൻ കൂടി കഴിയില്ല എന്നിരിക്കെയാണ് ഭക്തർ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ വീണ്ടും നിരോധിത നോട്ടുകൾ നിക്ഷേപിക്കുന്നത് . നോട്ടു നിരോധിച്ച കാലം മുതൽ ഉള്ള നോട്ടുകൾ എന്ത് ചെയ്യുമെന്ന് അറിയാതെ ദേവസ്വം ഇരിക്കുമ്പോഴാണ് വീണ്ടും ഇത്തരം നോട്ടുകൾ എത്തുന്നത് .1000 രൂപയുടെ 31 എണ്ണവും അഞ്ഞൂറിന്റെ 38 എണ്ണവും കിട്ടിയത്

Astrologer

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം വരവായി 5,75,17,408 രൂപ യാണ് ഇത്തവണ ക്ഷേത്ര ഭണ്ഡാരം വരവായി ലഭിച്ചത് . കൂടാതെ 3.917 കിലോഗ്രാം സ്വർണവും .പതിനാലര കിലോ വെള്ളിയും ലഭിച്ചു . കഴിഞ്ഞ തവണ ഭണ്ഡാരം എണ്ണൽ കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞാണ് വീണ്ടും ഭണ്ഡാരം തുറന്ന് എണ്ണിയത് എസ് ബി ഐ ബാങ്കിന്റെ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള എസ് ബി ഐ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല

Vadasheri Footer