ഗുരുവായൂര്‍ നഗരസഭയില്‍ നഗരശ്രീ ഉത്സവ് 2021 സമാപിച്ചു
ഗുരുവായൂര്‍ : നഗരസഭ ‘ദേശീയ നഗര ഉപജീവന ദൗത്യം’- (എൻ യു എൽ എം ) പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി ഒക്ടോബര്‍ 22 മുതല്‍ 30 വരെ സംഘടിപ്പിച്ച ‘നഗരശ്രീ ഉത്സവ് 2021’ പ്രവർത്തനങ്ങൾ സമാപിച്ചു. ഒക്ടോബര്‍ 30ന് ഉച്ചക്ക് ശേഷം 4 മണിക്ക് നഗരസഭാ സെക്യുലര്‍ ഹാളില്‍ വെച്ച് എം. എൽ. എ. . എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ്ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സൺമാരായ എ എം ഷഫീർ, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ മനേഷ് ബാബു, സി ഡി എസ് 1 ചെയര്‍പേഴ്സണ്‍ ബിന്ദു കോറോട്ട്, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വാർഡ് കൗൺസിലർ കെ പി എ റഷീദ്, നഗരസഭ കൗണ്‍സിലര്‍മാര്‍, സി ഡി എസ് 2 ചെയർപേഴ്സൺ മോളി ജോയ്, മെമ്പര്‍ സെക്രട്ടറി ജിഫി ജോയ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, എൻ യു എൽ എം ടീം, സി ഡി എസ് അക്കൌണ്ടന്റുമാര് , കുടുംബശ്രീ പ്രവർത്തകർ തെരുവ് കച്ചവടക്കാര്‍, എന്നിവര്‍ പങ്കെടുത്തു.