Above Pot

ഗുരുവായൂർ ക്ഷേത്രം അഗ്നിബാധ, കോമത്ത് നാരായണ പണിക്കരെ ദേവസ്വം ആദരിക്കും

ഗുരുവായൂർ : അഗ്നിബാധയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരായണ പണിക്കരെ ശനിയാഴ്ച ഗുരുവായൂർ ദേവസ്വം ആദരിക്കും . 1970 ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തം ആദ്യം കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തയാളാണ് കോമത്ത് നാരായണ പണിക്കർ .

First Paragraph  728-90

Second Paragraph (saravana bhavan

ശനിയാഴ്ച രാവിലെ 11 മണിക്ക് ദേവസ്വം ഭരണസമിതി യോഗത്തിൽ വെച്ചാണ് ആദരിക്കുന്നത് . കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് കോമത്ത് നാരായണ പണിക്കരെ ആദരിക്കും . ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , .എ.വി.പ്രശാന്ത് , കെ.അജിത് , .കെ.വി.ഷാജി , അഡ്വ.കെ.വി. മോഹനകൃഷ്ണൻ , ഇ.പി.ആർ.വേശാല , ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും